അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നബിദിനാശംസകൾ നേർന്നു.
പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ, മറ്റുള്ളവരുടെ ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹത്തിന്റെ അനശ്വരമായ പാരമ്പര്യത്തെ നാം ഓർക്കുന്നു. ലോകത്തിന് സ്ഥിരതയും ഐക്യവും സമാധാനവും നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.നബിദിനം പ്രമാണിച്ച് യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. നാളെ(വെള്ളി) പൊതു അവധിയായിരിക്കും. ഇതോടെ ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേർത്ത് ജീവനക്കാർക്ക് മൂന്ന് ദിവസം അവധി ലഭിക്കും. അതേസമയം, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയാണ്.നബിദിനത്തോടനുബന്ധിച്ച് ദുബായിൽ വെള്ളിയാഴ്ച പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചിട്ടുണ്ട്. മൾട്ടി-ലെവൽ പാർക്കിങ് കേന്ദ്രങ്ങൾക്കും അൽ ഖൈൽ ഗേറ്റ് പാർക്കിങ്ങിനും (എൻ 365) ഇത് ബാധകമല്ല. ഇസ്ലാമിക് കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12നാണ് നബിദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈ ദിനം ആഘോഷിക്കുന്നു.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.