ന്യൂഡൽഹി: ഖേലോ ഭാരത് നീതി അഥവാ ദേശീയ കായിക നയം 2025, കായികരംഗത്ത് ഇന്ത്യയുടെ സമഗ്രവികസനം ലക്ഷ്യമിടുന്നു.
സ്പോര്‍ട്സിലെ മികവിനപ്പുറം സാമ്പത്തിക, സാമൂഹിക രംഗങ്ങളിലും പുരോഗതി വിഭാവനം ചെയ്യുന്ന നയം ഏറ്റവും താഴേത്തട്ടില്‍ നിന്ന് കായികതാരങ്ങളെ വളര്‍ത്തി ഒളിംപിക് പോഡിയത്തില്‍ എത്തിക്കുക എന്ന വിപുലമായ പദ്ധതിയാണ്. 2001ലെ കായിക നയം, ഖേലോ ഇന്ത്യ, ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ദേശീയ കായിക നയം 2025 തയ്യാറാക്കിയത്.ഒളിംപിക്സും പാരാലിംപിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍ വെല്‍ത്ത് ഗെയിംസും ലക്ഷ്യമിടുന്നു. 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം 10 സ്വര്‍ണ്ണമെങ്കിലും ലക്ഷ്യമിടുന്നു. അതിനപ്പുറം 2047 ആകുമ്പോള്‍ ഇന്ത്യയെ ലോകകായികവേദിയില്‍ ആദ്യ അഞ്ചു ശക്തികളില്‍ ഒന്നാക്കി വളര്‍ത്താനും ആഗ്രഹിച്ചുകൊണ്ടാണ് കായികനയം രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം കാര്യവട്ടത്ത് സായ്യും എല്‍.എന്‍.സി.പി.ഇയും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവ് കായികനയം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ഒട്ടേറെ നിര്‍ദ്ദേശങ്ങളും സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്നു.ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഹോക്കിതാരവും പരിശീലകനുമായ റോമിയോ ജെയിംസ് ദീപം തെളിച്ചു. ഉദ്ഘാടന സമ്മേളത്തില്‍ സായ് അസോസിഷ്യേറ്റ് പ്രഫസര്‍ ഡോ.പ്രദീപ് ദത്ത, കേരള ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സായ് മേഖലാ ഡയറക്ടറും എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പലുമായ ഡോ.ജി കിഷോര്‍ ദേശീയ കായിക നയം അവലോകനം ചെയ്ത് വിവിധ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിച്ചു.കായിക നയം സംബന്ധിച്ച ചര്‍ച്ചകളില്‍ എല്‍.എന്‍.ഐ.പി.ഇ. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.കെ. ഉപ്പാല്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും പരിശീലകനുമായ ഡോ.എം.പി.ഗണേശ്, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും ഹോക്കി ഇന്ത്യ പ്രസിഡന്റുമായ ദിലിപ് ടിര്‍ക്കി, ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന് ഡോ.ഹരേന്ദ്ര സിങ്, സ്പോര്‍ട്സ് ലേഖകരായ ഡോ.വിമല്‍ മോഹന്‍, സനില്‍ പി. തോമസ്, ഗിരീഷ്, രാകേഷ്, അന്‍സാര്‍ എസ്. രാജ്, സനില്‍ ഷാ, അശോക് കുമാര്‍, ഡി. എസ്. വൈ. എ. ഡയറക്ടര്‍ വിഷ്ണു രാജ്, സായ് അസോഷ്യേറ്റ് പ്രഫസര്‍ ലഫ്.ലൗലി ഡെബോറ ക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.ദേശീയ വിദ്യാഭ്യാസനയം 2020 മായി ചേര്‍ന്നുപോകുന്നതായിരിക്കും ദേശീയ കായികനയം 2025 . ദേശീയ കായിക നയം 2001 ഗ്രാമീണ, ആദിവാസി മേഖലകള്‍ക്കു പ്രാധാന്യം നല്കിയെങ്കില് പുതിയ നയം വനിതകള്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് എന്നിവര്‍ക്കു പ്രാധാന്യം നല്കുന്നു.
നാഷണല്‍ സ്പോര്‍ട്സ് ബോര്‍ഡ്, സ്പോര്‍ട്സ് ട്രിബ്യൂണല്‍, നാഷണല്‍ സ്പോര്‍ട്സ് ഇലക്ഷന് പാനല്‍ എന്നീ പുതിയ സംവിധാനങ്ങള്‍ വരും. ഒപ്പം കായിക ഫെഡറേഷനുകളില്‍ പ്രഫഷണലിസം കൊണ്ടുവരാനും വിദേശത്ത് തിളങ്ങുന്ന ഇന്ത്യന്‍ വംശജരായ കായികതാരങ്ങളെ നാട്ടിലെത്തിക്കാനും തുടര്‍ച്ചയായ പരിശീലന, മത്സര സംവിധാനത്തിനും പുതിയ കായിക നയം ഊന്നല്‍ നല്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.