പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

അൽ ഖസീം: രണ്ടര പതിറ്റാണ്ടിലേറെ സൗദി ഉനൈസയിൽ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു.

ആലപ്പുഴ, കരുവാറ്റ സ്വദേശി കൊച്ചുതറയിൽ അബ്ദുൽ വാഹിദ് (നൗഷാദ്-57) ആണ് താമസ സ്ഥലത്ത് മരിച്ചത്. 25 വർഷത്തിലേറെയായി ഉനൈസയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്നു.
പരേതരായ അലിയാര് കുഞ്ഞ്, ഷെറീഫാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുനീസ, മക്കൾ: അഫ്ന, അൽഫിയ, ആയിഷ, മുഹമ്മദ് അഹിയാൻ. സഹോദരങ്ങൾ: നദീറ ബീവി, താഹിറ ബീവി, റമീസ, റജീല ബീവി. മൃതദേഹം ഉനൈസ കിങ് സൗദ് ആശുപത്രി മോർച്ചറിയിൽ.
ഇന്ന് (തിങ്കൾ) അസർ നമസ്കാരത്തോടനുബന്ധിച്ച് ഉനൈസ മുറൂജ് റഹ്മ മസ്ജിദിൽ മയ്യത്ത് നമസ്കാരം നടക്കും. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !