തുലാദി വിഷുവം നാളെ, പകലും രാത്രിയും തുല്യം, ഇതിന്റെ ശാസ്ത്രമറിയാം ഉത്തരാര്‍ധ ഗോളത്തിലെ വേനലിന്റെ തുടക്കമറിയിച്ചാണ് മാര്‍ച്ച് 20 ന് മേഷാദി വിഷുവം അഥവാ മഹാവിഷുവം നടക്കുന്നത്.
അന്നും ഭൂമധ്യരേഖാ പ്രദേശത്ത് പകലും രാത്രിയും തുല്യമായിരിക്കും. നിലവില്‍ ഭൂമിയുടെ വടക്കന്‍ അര്‍ധഗോളത്തില്‍ വേനല്‍ക്കാലമാണ്. സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് വിഷുവങ്ങൾ എന്ന് പറയുന്നത്.ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്..സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക് നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ച് കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക് നിന്ന് തെക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന് വിളിക്കുന്നു.മഹാവിഷുവം മാർച്ച് 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ് സംഭവിക്കുന്നത്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ ഉത്തരാർദ്ധഗോളത്തിൽ മഹാവിഷുവത്തെ വസന്തവിഷുവം എന്നും ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മവിഷുവം എന്നും അറിയപ്പെടുന്നു.കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്
റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?
WhatsApp
Telegram
Facebook
YouTube



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.