വീസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ; നാലു പുതിയ സന്ദർശന വീസകൾ

ദുബായ്: വീസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇന്നാണ് (29) പുതിയ വീസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വീസാ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വീസകൾ.
പുതുക്കിയ വീസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ ∙മാനുഷിക താമസാനുമതി (Humanitarian Residence Permit): പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.
വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി: വിദേശ പൗരന്റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം. ∙സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വീസ: മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വീസയാണിത്.
ബിസിനസ് എക്സ്പ്ലൊറേഷൻ വീസ (Business Exploration Visa): യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വീസ ലഭിക്കും. ∙ട്രക്ക് ഡ്രൈവർ വീസ: സ്പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വീസയ്ക്ക് നിർബന്ധമാണ്.

കാലാവധി: ഓരോ വീസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്. യുഎഇയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും ഈ പുതിയ വീസ നിയമങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !