ചെന്നൈ: മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് വടക്കന്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചരാത്രി കനത്ത മഴപെയ്തു. മണലിയില്‍ 27 സെന്റിമീറ്ററും പുതുനഗറില്‍ 26 സെന്റിമീറ്ററും വിംകോനഗറില് 23 സെന്റിമീറ്ററുമാണ് രേഖപ്പെടുത്തിയത്.
എന്നൂര്, ഇഞ്ചപ്പാക്കം, റോയപുരം, തിരുവട്ടിയൂര്‍, തണ്ടയാര്‍പ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലും 15 മുതല്‍ 20 സെന്റിമീറ്ററിനിടയില്‍ മഴ പെയ്തു.രാത്രി 10.30-നും 12-നുമിടയിലായിരുന്നു മഴ. ഇതേത്തുടര്‍ന്ന് വടക്കന്‍ ചെന്നൈയുടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. വെള്ളം പമ്പുചെയ്ത് മാറ്റാന്‍ കോര്പ്പറേഷന് നടപടികള്‍ സ്വീകരിച്ചിരുന്നു.പുഴലില്‍ വീടിന്റെ ചുമരിടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട നാലു വിമാനങ്ങള്‍ മഴയും ശക്തമായ കാറ്റും കാരണം ബെംഗളൂരുവിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയില്‍നിന്നുള്ള പത്തു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.ഒരു മണിക്കൂറിനുള്ളില്‍ നിശ്ചിത പരിധിയില്‍ 10 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അതിനെ മേഘവിസ്ഫോടനമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്നും വടക്കുകിഴക്ക് ഭാഗത്തുനിന്നും ഒരേസമയം, കരയിലേക്ക് കാറ്റ് വീശിയതാണ് മേഘവിസ്ഫോടനത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ നഗരത്തില്‍ അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. ശക്തമായ മഴ പെയ്തതോടെ ചൂട് കുറഞ്ഞു. സെന്‍ട്രല്‍ ചെന്നൈ, സൗത്ത് ചെന്നൈ എന്നിവിടങ്ങളില്‍ മിതമായ മഴ പെയ്തു. അടുത്ത രണ്ടുദിവസംകൂടി ചെന്നൈയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, പുതുച്ചേരി, കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ അടുത്ത രണ്ടുദിവസങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.