അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ഗുജറാത്തിലെ ഭാവ്നഗര്‍. ഇവിടെയുള്ള ഒരു സ്വര്ണപ്പണിക്കാരന് മോദിയുടെ ഈ സന്ദര്‍ശനം തന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ മുഹൂര്‍ത്തമാക്കാനുള്ള ശ്രമത്തിലാണ്. മോദിയുടെ മുഖമുള്ള ഒരു വെള്ളി മോതിരം തീര്‍ത്ത് വച്ചിരിക്കുകയാണ് ഇദ്ദേഹം. നേരിട്ട് പ്രധാനമന്ത്രിക്ക് അത് സമ്മാനിക്കണമെന്നാണ് അദ്ദേഹത്തിന്റെ മോഹം.
ഭാവ് നഗര്‍ നഗരത്തിലെ എംജി റോഡിലുള്ള സോണി ബസാറിലെ മഹാലക്ഷ്മി ജൂവലറി ഉടമയായ ജയ്ഭായ് സോണിയാണ് മോദിയുടെ മുഖമുള്ള മോതിരം നിര്‍മ്മിച്ചത്. നിരവധി ദിവസമെടുത്താണ് ഈ മോതിരം തീര്‍ത്തത്. മുമ്പും അദ്ദേഹം ഇത്തരം നിരവധി വേറിട്ട വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ശ്രീരാമ ക്ഷേത്രം, ലോക കപ്പ് മോതിരങ്ങളാണ് നേരത്തെ നിര്‍മ്മിച്ച് അദ്ദേഹം ശ്രദ്ധ നേടിയത്. ഏതായാലും അവസരം കിട്ടിയാല്‍ ഈ മോതിരം പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണമെന്നാണ് അദ്ദേഹം കരുതുന്നത്.ഇരുപത് ദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് മോദിയുടെ മുഖമുള്ള മോതിരമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. പരിശുദ്ധമായ വെള്ളിയിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. എട്ട് ഗ്രാം വെള്ളി കൊണ്ടാണ് ഇതുണ്ടാക്കിയിട്ടുള്ളത്. ഏതായാലും അദ്ദേഹം ഇത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്ന് കണ്ട് തന്നെ അറിയണം.മോതിരത്തിനുള്ളില്‍ 2014 എന്ന് ചെറുതായി രേഖപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ ഗ്യാരന്റി എന്നും എഴുതിയിട്ടുണ്ട്. ചെറിയൊരു താമരയും മോതിരത്തില്‍ കാണാം. ഏതായാലും ഈ മോതിരം മോദിയെ അമ്പരപ്പിക്കുമെന്നുറപ്പാണ്.
ഭാവ്നഗറില്‍ 34,200 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിച്ചത്. ഭാവ്നഗറില്‍ നടന്ന സമുദ്ര സെ സമൃദ്ധി പരിപാടിയിലായിരുന്നു ഇത്. നാം സ്വയം പര്യാപ്തരാകാന്‍ രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി പരിപാടിയില്‍ ആഹ്വാനം ചെയ്തു. ഇന്ന് നമ്മുടെ രാജ്യം വിശ്വബന്ധുവായി പടര്‍ന്ന് പന്തലിക്കുകയാണ്. നമുക്ക് ശത്രുക്കളില്ല. മറ്റ് രാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രുവെന്നും മോദി ചൂണ്ടിക്കാട്ടി. ഈ ശത്രുവിനെ നാം ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും മോദി പറഞ്ഞു. അമിതമായ വിദേശ ആശ്രിതത്വം രാജ്യത്തിന്റെ വലിയ പരാജയത്തിന് ഹേതുവാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നൂറ് കണക്കിന് സങ്കടങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയം പര്യാപ്ത ഇന്ത്യയിലൂടെ സാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.