വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോഡ് ലൗ ഓഫ് ക്രൈസ്റ്റ് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ബ്ലെസ്സന്‍ എബ്രഹാമും സഭാ വിശ്വാസികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് കാറില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പരുക്കേറ്റു.
ഡബ്ലിനില്‍ നിന്നും വാട്ടര്‍ഫോര്‍ഡിലേക്കുള്ള യാത്രക്കിടെ ഇവര്‍ കാര്‍ റോഡില്‍ നിന്നും തെന്നി മാറി ഒരു കുഴിയില്‍ വീഴുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ആള് തന്നെ വളരെ പ്രയാസപ്പെട്ട് കാറിന്റെ സീറ്റില്‍ നിന്നും ഒരു വിധത്തില്‍ ഇറങ്ങി റോഡിലേക്ക് കയറി പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
പാസ്റ്റര്‍ ബ്ലെസന്‍ എബ്രഹാമും സഹോദരങ്ങളായ ഡോക്ടര്‍ അമല്‍, റ്റില്ലു, വിനയ് എബ്രഹാം എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പാസ്റ്റര്‍ ബ്ലെസ്സന്‍ എബ്രഹാമിന്റെ കാലിന് സാരമായി പരിക്കേറ്റ് കാലിന് പൊട്ടലും കാലിന്റെ മുട്ടിലെ അസ്ഥി പല കഷ്ണങ്ങളായി പൊട്ടി പോകുകയും ചെയ്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ഓപ്പറേഷന് വിധേയനാക്കി. ബ്രദര്‍ വിനയ് എബ്രഹാമിന് നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര സ്പൈന്‍ സര്‍ജറിക്കായി ഡബ്ലിനിലെ മേറ്റര്‍ ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍ അമല്‍, റ്റില്ലു എന്നിവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് ലഭ്യമാകുന്ന വിവരം
കാര്‍ അപകടത്തില്‍ പെടാന്‍ കാരണമെന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല. തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിട്ടും കാര്‍ തെന്നിമാറിയത് അവിശ്വസനീയമായി തോന്നുന്നതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ചു പ്രദേശത്ത് എത്തിയവര്‍ പറയുന്നു. ആംബുലന്‍സ് എത്തി പരിക്കേറ്റ എല്ലാവരെയും ഹോസ്പിറ്റിലിലേക്ക് മാറ്റുകയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.