അയർലൻഡിലെ സ്ലൈഗോ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ ഓണത്തിന്റെ നിറവും സന്തോഷവും പകർന്ന് മലയാളി അസോസിയേഷൻ സ്ലൈഗോ അണിയിച്ചൊരുക്കുന്നു.
മഹാബലി ചക്രവർത്തിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിൽ പരമ്പരാഗത ഓണപ്പൂക്കളവും, നിരവധി സാംസ്കാരിക പരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി മലയാളി അസോസിയേഷൻ സ്ലൈഗോ നിങ്ങളെ കാത്തിരിക്കുന്നു.
ഈ വർഷത്തെ MAS പൊന്നോണത്തിന്റെ പ്രധാന ആകർഷണം സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള കലാകാരന്മാരായ കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന കലാസന്ധ്യ ഒപ്പം രാജേഷ് അടിമാലി, ജ്യോതിഷ് ബാബു, അശ്വതി വിജയൻ എന്നിവർ ചേർന്നുള്ള ഗാനമേള.
കൂടാതെ, മെഗാ തിരുവാതിര, പരമ്പരാഗത കലാരൂപങ്ങൾ, വടംവലി എന്നു തുടങ്ങി ഒരുപാട് കലാപരിപാടികൾ നിങ്ങൾക്കായി മലയാളി അസോസിയേഷൻ സ്ലൈഗോ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഈ സുവർണ്ണോത്സവത്തിൽ പങ്കുചേരാൻ മാസ് കുടുംബം എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
Venue & Time:
- MAS പൊന്നോണം 2025.
- 7 സെപ്റ്റംബർ ഞായറാഴ്ച 2025,
- രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ.
Location:
- ATU Sligo, Knocknarea
- (Around 1500 seats and ample car parking)
കൂടുതൽ വിവരങ്ങൾക്ക് MAS പ്രസിഡന്റ് ബൈജു തകിടിയെ (+353 85 100 7481) ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.