ഗാസ : വെസ്റ്റ് ബാങ്കിൽ വർഷങ്ങളായി ആലോചനയിലുള്ള പുതിയ കുടിയേറ്റ മേഖലയ്ക്ക് ഇസ്രയേൽ അംഗീകാരം നൽകി.
കിഴക്കൻ ജറുസലമിൽ 3000 ൽ ഏറെ പുതിയ പാർപ്പിടങ്ങൾ ഒരുക്കാനുള്ള വിവാദ നീക്കത്തിനാണ് ഔദ്യോഗിക അംഗീകാരം നൽകിയത്. ഇ1 എന്നാണ് ഈ മേഖലയ്ക്കു പേര്.
രണ്ടു പതിറ്റാണ്ടായി ഇസ്രയേൽ പദ്ധതിയിട്ടുവന്ന ഇത് യുഎസിലെ മുൻ ഭരണകൂടങ്ങൾ എതിർത്തതുകൊണ്ടു മാത്രമാണു നേരത്തേ നടക്കാതെ പോയത്. 20ന് പദ്ധതി അന്തിമ അംഗീകാരമാകും. ഇസ്രയേലിന്റെ പുതിയ പാർപ്പിടമേഖല വെസ്റ്റ് ബാങ്കിനെ രണ്ടായി പകുത്തുള്ള നീക്കമാണെന്ന് പലസ്തീൻകാർ ആരോപിച്ചു. പുതിയ കുടിയേറ്റ മേഖല രൂപപ്പെടുന്നതോടെ പലസ്തീൻ രാഷ്ട്രമെന്ന ആശയം തന്നെ ഇല്ലാതാകുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഇന്നലെ പറഞ്ഞു.
വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലമിലുമായി നിലവിൽ 7 ലക്ഷം ഇസ്രയേലുകാർ താമസമുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ, ഗാസ സിറ്റിയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇവിടെയും റഫായിലെ ഭക്ഷണവിതരണ കേന്ദ്രത്തിലുമായി നടന്ന ആക്രമണങ്ങളിൽ ആകെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതേസമയം, മൊസാദ് മേധാവി ഡേവിഡ് ബാർണിയ ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.