മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമകളിലേക്കും പൊതുജീവിതത്തിലേക്കും തിരിച്ചുവരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ്. ഹൃദയഹാരിയായ കുറിപ്പിലൂടെയാണ് ബ്രിട്ടാസ് സന്തോഷം പങ്കുവെച്ചത്. അഭിനയമികവിന്റെ ഭാവതലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മമ്മൂട്ടി കുറച്ചുകാലമായി സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാര്‍വതി അറിയിച്ചിരുന്നു. നിര്‍മാതാക്കളായ എസ്. ജോര്‍ജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടന് രമേഷ് പിഷാരടി അടക്കം നിരവധിപ്പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.
ജോണ്‍ ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:നോവിന്റെ തീയില്‍ മനം കരിയില്ല... പരീക്ഷണത്തിന്റെ വാള് വീശലുകളില്‍ പതറുകയുമില്ല... വീശുന്ന കൊടുങ്കാറ്റുകള്‍ ചിരികൊണ്ടു നേരിടും... പെയ്യുന്ന പേമാരികള്‍ മുറിച്ചു നടക്കും... ആത്മവിശ്വാസത്തിന്റെ പാറമേല്‍ ഉറച്ചുനിന്നു തലയുയര്‍ത്തും... പ്രിയപ്പെട്ട മമ്മൂക്കാ .... ഇനി എത്രയോ കാതങ്ങള്‍ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് ... അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു .. ഒത്തിരി സന്തോഷത്തോടെ .. നിറഞ്ഞ സ്നേഹത്തോടെ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.