തിരുവനന്തപുരം: കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കേരള നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ഉപധിയായി മാത്രമേ ദേശീയ പുരസ്കാരത്തെ കാണാന്‍ സാധിക്കു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന് പറഞ്ഞു. സമ്മേളനത്തിന്റ ഉദ്ഘാടനം ക്ലാപ് ബോര്‍ഡ് അടിച്ചാണ് നിര്‍വഹിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഷാജി എന്‍. കരുണിനും കലാഭവന്‍ നവാസിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. ഷാജി എന്‍. കരുണിന്റ സ്മരണാര്‍ഥം വീഡിയോ പ്രദര്‍ശനവും നടന്നു. കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ക്ലേവിലെ ശനിയാഴ്ചത്തെ കലാപരിപാടികള്‍ ഒഴിവാക്കി.
ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍, ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പതോളം വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സാംസ്കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി- ഡോ. രാജന് എന്‍. ഖൊബ്രഗഡെ, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍ കെ, കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ചെയര്മാന് സയിദ് അഖ്തര്‍ മിര്‍സ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി.
രാജ്യാന്തര സിനിമാ പ്രൊഫെഷണലുകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ഡോ. റസൂല്‍ പൂക്കുട്ടി, സംവിധായകന് വെട്രിമാരന്, ഐഎഫ്എഫ്കെ ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രിയദര്ശനന്, നടിമാരായ പത്മപ്രിയ ജാനകിരാമന്‍, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.