രാജ്യസഭാ എംപി സി. സദാനന്ദനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. ശനിയാഴ്ചയാണ് അദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിച്ചത്.

സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ആശംസ അറിയിച്ചെന്നും അസുഖമുള്ളവര്‍ക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും ഇവരുടെ വീടുകളില്‍പോയി കുടുംബാംഗങ്ങളെയും കാണുമെന്നും പി. ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഉപദേശകസമിതി അംഗം കൂടിയാണ് അദ്ദേഹം.

'സുപ്രീംകോടതി ശിക്ഷിച്ച സഖാക്കളെ കണ്ടു. അവരില്‍ ചിലര്‍ അസുഖംബാധിച്ചവരാണ്. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച രവീന്ദ്രന്‍ മാഷ് അടക്കമുള്ളവരുണ്ട്. അവര്‍ക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ട്', ജയരാജന്‍ പറഞ്ഞു. പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'ആര്‍എസിഎസിന്റെ സര്‍ട്ടിഫിക്കറ്റൊന്നും സിപിഎമ്മിന് ആവശ്യമില്ല. ആര്‍എസ്എസ് ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തിയാണ്. അവര്‍സിപിഎമ്മിനെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതുതന്നെ സിപിഎമ്മിനുള്ള ഏറ്റവുംവലിയ അംഗീകാരമാണ്' എന്നായിരുന്നു മറുപടി.

നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദനെ 1994 ജനുവരി 25-ന് രാത്രി വധിക്കാന്‍ശ്രമിച്ച സംഭവത്തില്‍ പ്രതികളായ എട്ട് സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്. 

തുടര്‍ന്ന് ജയിലില്‍പോകുന്ന പ്രതികളെ യാത്രയാക്കാന്‍ എംഎല്‍എയായ കെ.കെ. ശൈലജ അടക്കമുള്ളവര്‍ എത്തിയിരുന്നു. പ്രതികള്‍ കീഴടങ്ങിയ ദിവസം പി. ജയരാജന്‍ കണ്ണൂരിലുണ്ടായിരുന്നില്ല. അതിനാലാണ് കണ്ണൂരില്‍ മടങ്ങിയെത്തിയശേഷം അദ്ദേഹം ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !