തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകും. സംസ്ഥാന തലത്തിൽ *മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ* , *മികച്ച സമ്മിശ്ര കർഷകൻ* എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും
.*മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ* എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, മികച്ച സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും
. അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. വിശദവിവരങ്ങൾക്ക്: www.ahd.kerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.