സാങ്കേതിക തകരാർ മാത്രമല്ല പ്രശനം..ഇത്തിഹാദ് എയർലൈൻസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാർ

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നു അബുദാബിയിലേക്കുള്ള ഇത്തിഹാദ് യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി. ഒട്ടറെ യാത്രക്കാർ ദുരിതത്തിലായി.


29ന് രാവിലെ 9:05ന് പുറപ്പെടേണ്ടിയിരുന്ന ഇ വൈ 46 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു വൈകിയത്. യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചു റണ്‍വേയിലേക്ക് എടുത്ത ശേഷമാണ് തകരാര്‍ തിരിച്ചറിയുന്നതും വിമാനം തിരിച്ച് പരിശോധനകള്‍ക്കു വിധേയമാക്കുന്നതും. ഈ സമയമത്രയും കുടിവെള്ളം പോലും ലഭിക്കാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. വിമാനം മൂന്ന് മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്.

ഡബ്ലിനില്‍ നിന്നും വൈകിയതോടെ അബുദാബിയില്‍ നിന്ന് മറ്റു നിരവധി വിമാനത്താവളങ്ങളിലേക്കുള്ള കണക്ടിങ് വിമാനങ്ങളെല്ലാം യാത്രക്കാര്‍ക്ക് നഷ്ടമായി. ഇതിനിടെ വീല്‍ചെയര്‍ അസിസ്റ്റന്‍സില്‍ എത്തിയ യാത്രക്കാരനെ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും സമയത്ത് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രിയില്‍ പത്ത് മണിക്കൂറിലേറെ അബുദാബിയില്‍ തങ്ങേണ്ടി വന്നിട്ടും താമസ സൗകര്യം നല്‍കാതിരുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

രാത്രി ആറ് മണിക്കൂറിലേറെ വിമാനം കാത്തിരിക്കേണ്ട സാഹചര്യത്തില്‍, താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കണം എന്നിരിക്കെയാണ് വിമാന സേവനദാതാക്കളുടെ അനാസ്ഥ എന്നു പരാതിക്കാര്‍ പറയുന്നു. ഹോട്ടല്‍ മുറി എടുത്തു നല്‍കുന്നത് ഒഴിവാക്കി യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുകയായിരുന്നു കമ്പനി എന്നാണ് ആരോപണം.

ഇതിനിടെ വീല്‍ചെയര്‍ അസിസ്റ്റന്‍സ് സേവനം ആവശ്യപ്പെട്ടിരുന്ന യാത്രക്കാരനു വിമാനത്താവളത്തില്‍ സേവനം നല്‍കിയില്ലെന്നു മാത്രമല്ല, ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നതിനുള്ള സാഹചര്യം പോലും ഒരുക്കിയില്ലെന്നും പറയുന്നു. ''വിമാനം വൈകുന്നതും സാങ്കേതിക തകരാറും പതിവു കഥയായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമായിട്ടും വേണ്ടെന്നു വച്ച് ഇത്തിഹാദ് ടിക്കറ്റ് എടുത്തത് അബദ്ധമായി'' എന്നു ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.


തന്റെ ജീവിതത്തിലെ രണ്ടാമത്തെ വിമാനയാത്ര സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ദുരിത രാത്രിയാണെന്നും ഭക്ഷണമോ മരുന്നോ കഴിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ മക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.

അതേ സമയം ഇത്തിഹാദിന്റെ ഫെയ്സ്ബുക് പേജിലും കമ്പനിക്കെതിരെ നിരവധി പരാതികളാണ് യാത്രക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ലഗേജുകള്‍ സുരക്ഷിതമായി ലഭ്യമാക്കുന്നതിലും കൃത്യമായ സേവനം നല്‍കുന്നതിലും കമ്പനി കാര്യക്ഷമമല്ല എന്നാണ് പരാതികള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !