പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടാം മൈലിലെ ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്സിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതൽ നടക്കും.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾക്കും സംഗീതത്തിനും നൃത്തത്തിനും പ്രധാന സ്ഥാനമുണ്ടാകും.രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ. പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂൾ ഡയറക്ടർ ശ്രീ. ബിനോയ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഓണസന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തും.
കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂളിലെ വയലിൻ അധ്യാപകൻ ആദിത്യൻ അശോക് വയലിൻ സോളോ അവതരിപ്പിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശാസ്ത്രീയസംഗീതം, പിയാനോ, വയലിൻ, ഗിറ്റാർ, മൃദംഗം, ചിത്രരചന,
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികൾ ഓണാഘോഷത്തിന് ചാരുത പകരും. സ്കൂൾ ഡയറക്ടർ ശ്രീ. സുനിലാൽ വിനായക്, മൃദംഗ വിദ്വാൻ തലനാട് മനു, രക്ഷാകർത്തൃസമിതി പ്രതിനിധി രജ്ഞിത് എം.ടി., ഷീജാ സുനിലാൽ തുടങ്ങിയവർ പ്രസംഗിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.