കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയന്റെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എംഎസ്എഫ് കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷമായി മാറുകയും ചെയ്തത്.
പ്രവർത്തകർ പിന്തിരിഞ്ഞു പോകാതെ വന്നതോടെ പോലീസ് ലാത്തി പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലും വാക്കുതർക്കവുമുണ്ടായി. ആവശ്യമെങ്കിൽ വിസിയോട് പോലീസ് സഹായം തേടാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്കെത്തിയ പോലീസ് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുമാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പ്രശ്നമുണ്ടായാൽ SFI-ക്കാരെ തല്ലുകയാണ് പോലീസ് ചെയ്യുന്നതെന്നും അങ്ങനെയാണോ ചെയ്യേണ്ടതെന്നും പോലീസ് സ്ഥിതി വഷളാക്കുകയാണെന്നും എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു.
കണ്ണൂർ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് എംഎസ്എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നാജിയ റൗഫ് നൽകിയ ഹർജിയിലാണ് വരണാധികാരിയായ സ്റ്റുഡൻറ് സർവീസസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാവുകയും തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു.വീശി. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.