എനിക്ക് താമസ സർട്ടിഫിക്കറ്റ് തരണം ; അഭ്യർത്ഥനയുമായി ഡൊണാൾഡ് ട്രംപ്!!!! അപേക്ഷ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

 പട്ന :പതിമൂന്നാം വാർഡിൽ താമസിക്കുന്ന എനിക്ക് താമസ സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർഥിക്കുന്നു, എന്ന് സ്വന്തം ഡോണൾ‌ഡ് ട്രംപ്! മുന്നിലെത്തിയ അപേക്ഷ കണ്ട് ഉദ്യോഗസ്ഥർ ആദ്യം ഞെട്ടി. ഫോട്ടോ യുഎസ് പ്രസിഡന്റ് ട്രംപിന്റേതുതന്നെ. കബളിപ്പിക്കാനായി ആരോ ഓൺലൈൻ വഴി അപേക്ഷ അയച്ചതാണെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായി.

ഡോണള്‍ഡ് ട്രംപ്, പതിമൂന്നാം വാര്‍ഡ്, ബക്കര്‍പുര്‍ പി.ഒ., മൊഹിയുദ്ദീന്‍ നഗര്‍, സമസ്തിപുര്‍, ബിഹാര്‍ എന്നായിരുന്നു മേൽവിലാസം. ജൂലൈ 29നാണ് ട്രംപിന്‍റെ പേരില്‍ അജ്ഞാതനായ വ്യക്തി വ്യാജ അപേക്ഷ സമര്‍പ്പിച്ചത്. മൊഹിയുദ്ദീന്‍ നഗര്‍ സോൺ ഓഫിസിലാണ് അപേക്ഷ ലഭിച്ചത്.

വ്യാജ താമസ സർട്ടിഫിക്കറ്റ് കേസുകൾ ബിഹാറിൽ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഓൺലൈൻ വഴി ആരോ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതാണെന്നും, ഉത്തരവാദികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൈബർ ക്രൈം വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നു അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !