സാന്റിയാഗോ: തെക്കേ അമേരിക്കയിലെ ചിലെ തീരത്ത് 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
തെക്കേ അമേരിക്കക്കും അന്റാര്‍ട്ടിക്കക്കും ഇടയിലുള്ള ഡാര്‍ക് പാസേജ് എന്ന മേഖലയിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ചിലെ തീരത്ത് സുനാമി വാണിങ് സെന്റര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 8 ആയിരുന്നു തീവ്രത. ഭൗമോപരിതലത്തില്‍ നിന്ന് 11 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തെക്കുകിഴക്കന്‍ അര്‍ജന്റീന നഗരമായ ഉഷുവയിയില് നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ 57,000 പേര് താമസിക്കുന്നുണ്ട്.
ഭൂചലനത്തിന് ചിന്നാലെ ചിലെയുടെ Navy Hydrographic and Oceanographic Service സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അന്റാര്‍ട്ടിക്കയുടെ 258 കി.മി ചുറ്റളവിലാണ് മുന്നറിയിപ്പ് നല്‍കിയത്. വടക്കുപടിഞ്ഞാറന്‍ ബേസ് ഫ്രെയ് സൈറ്റിനു സമീപമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.