കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ..!

കൊച്ചി:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

ഇന്ന് രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജംഗ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം.

വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത്‌ ഷാ അതിന് പിന്നാലെ ചെന്നൈയിലേക്ക് തിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !