അയർലണ്ട് : ഡബ്ലിൻ ബസിൽ യാത്രക്കാർ തമ്മിൽ വാക്ക് തർക്കവും കത്തി കുത്തും.ബസിനുള്ളിൽ രക്തം പുരണ്ട നിലയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു .
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഡബ്ലിനിലെ നവാൻ റോഡിൽ 38a ബസിൽ വെച്ച് രണ്ട് പുരുഷന്മാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് യാത്രക്കാർ ഗാർഡയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി, സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ ബസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഹാഫ്‌വേ ഹൗസ് പബ്ബിന് സമീപം വെച്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
രക്തത്തിൽ കുതിർന്ന ബസിൻറെ ഭയാനകമായ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട് - സീറ്റുകളും പടികളും തറയും ചുവപ്പ് നിറത്തിൽ നനഞ്ഞിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം.
പരിക്കേറ്റ ഒരാൾ രക്തത്തിൽ കുളിച്ച മുഖവുമായി ബസിൽ നിന്ന് ഇറങ്ങി നടന്നു പോകുന്നത് കാണാം.സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഗാർഡ വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.