ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.


ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത്. മുപ്പത്തിയെട്ടുകാരനായ സെർജിയോ ഗോർ അതിവേഗത്തിലാണു രാഷ്ട്രീയത്തിൽ വളർന്നത്. വൈറ്റ് ഹൗസിലെ ഏറ്റവും ശക്തനായ വ്യക്തിയായും സെർജിയോ മാറി.

‘‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, എന്റെ അജൻഡ നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും എനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണം, അത് പ്രധാനമാണ്’’– ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. തെക്ക് – മധ്യ ഏഷ്യയുടെ പ്രതിനിധിയായും സെർജിയോ ഗോറിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. സെർജിയോ ഒരു അസാധാരണ അംബാസഡറായി മാറുമെന്നും ട്രംപ് കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !