ഡെറാഡൂൺ : മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽനിന്ന് രാത്രി വൈകി രണ്ട് ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സൈന്യം. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്കു വൈദ്യസഹായം നൽകിവരികയാണ്. ദുരിതാശ്വാസ ക്യാംപിൽ എത്തിച്ച യുവതികളെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
തിങ്കളാഴ്ചത്തെ കനത്ത മഴയ്ക്കു പിന്നാലെ ഒരു ദിവസം താൽക്കാലികമായി നിർത്തിവച്ച ആകാശമാർഗമുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു. ഹർസിൽ, ധരാലി എന്നീ ദുരിതബാധിത പ്രദേശങ്ങളിൽനിന്നുള്ള താമസക്കാരെ മാറ്റ്‌ലിയിലേക്കു വിമാനത്തിൽ കൊണ്ടുപോയി ഒഴിപ്പിക്കൽ ശ്രമങ്ങളും തുടർന്നു. ഈ പ്രദേശങ്ങളിലേക്കു വായുമാർഗം ദുരിതാശ്വാസ, മെഡിക്കൽ സാമഗ്രികൾ തുടർച്ചയായി എത്തിക്കുന്നുണ്ട്.
ഉത്തരാഖണ്ഡ് ഉത്തരകാശി – ധരാലി പാതയിൽ മേഘവിസ്ഫോടനത്തിൽ മലയിടിഞ്ഞു ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കുള്ള പാതയിലെ ഭട്‌വാരിയിൽ റോഡ് ഇടിഞ്ഞു നദിയിലേക്ക് വീണ സ്ഥലത്ത് പുനർനിർമാണ പ്രക്രിയകൾ നടക്കുന്നു. സ്ഥലത്തേക്ക് പോകാനുള്ള എൻഡിആർഎഫ് സംഘത്തെയും കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.