രാജസ്ഥാനില്‍ പിക്കപ്പ്‌വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം : 10 പേർ മരിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ പിക്കപ്പ്‌വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ പത്തുമരണം. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബാപ്പി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

ശ്രീ സാലാസര്‍ ബാലാജി മന്ദിര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ്‌വാനാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുവാനുകളിലായാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള തീര്‍ഥാടകസംഘം എത്തിയതെന്നും ഇതിലൊരു വാനാണ് അപകടത്തില്‍പ്പെട്ടതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ ഭരണക്കൂടത്തോട് നിര്‍ദേശിച്ചതായും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !