എറണാകുളം : കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തൽ.
സംഘത്തിൽ ഉൾപ്പെട്ട ഡേവിഡ് ജോൺ ആണ് ആദ്യമെത്തിയത്. നൈജീരിയൻ ലഹരി മാഫിയയുടെ വൻ ശൃംഖല ഇന്ത്യയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിന്റെ ഇടപാടുകൾ ഡാർക് വെബ് വഴിയെന്നും കണ്ടെത്തി.
നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല. രാജ്യത്ത് നുഴഞ്ഞു കയറിയത് സംബന്ധിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. കേന്ദ്ര ഏജൻസി എഫ്ആർആർഒക്കു വിവരങ്ങൾ കൈമാറും.
ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. ലപ്പുറം സ്വദേശി സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.