ഡൽഹി : ഉത്തരേന്ത്യയിൽ മഴ ശക്തം. ഹിമാചലിലും ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചലിൽ 8 ജില്ലകളിൽ ശക്തമായ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
8 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. സുരക്ഷയെ മുൻനിർത്തി വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.ഡൽഹിയിലും വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.നിരവധി വിമാന സർവീസുകളും വൈകി.വിമാനത്താവളത്തിലേക്ക് വരുന്നവർ മെട്രോയിൽ യാത്ര ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ ചമ്പ, കാംഗ്ര, മാണ്ഡി എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.അതേസമയം, ഗുജറാത്തിൽ ഓഗസ്റ്റ് 30 വരെയും രാജസ്ഥാനിൽ ഓഗസ്റ്റ് 27 വരെയും വളരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.