മുംബ: പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം. നിലവിൽ പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായിരുന്നു.
2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ ടീമിനെ ഇറക്കിയതിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.കളിക്കാരനായി പോർട്ടോ ക്ലബ്ബിനായി തിളങ്ങി. ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പും നേടി.
എട്ടുതവണ പോർച്ചുഗൽ ലീഗും സ്വന്തമാക്കി. സെൻട്രൽ ബാക്കായിരുന്ന താരം പോർട്ടോക്കായി 383 മത്സരങ്ങൾ കളിച്ചു. 25 ഗോളും നേടി. പോർച്ചുഗൽ ദേശീയടീമിനായി 50 മത്സരം കളിച്ചു. ഇതിൽ രണ്ടുഗോളുണ്ട്. 1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.