ചെർപ്പുളശ്ശേരി : പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു.
മൃഗസ്നേഹിയും അനിമൽ റസ്ക്യു പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്.പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമ പേജിലൂടെ പ്രചരിപ്പിച്ചത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ജിനേഷിന്റെ പരാതി ലഭിച്ച സാഹചര്യത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. യുവാവ് സ്റ്റേഷനിൽ ഹാജരായതായാണു പൊലീസ് നൽകുന്ന സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.