ബിജെപി തകർക്കാൻ ശ്രമിക്കുന്നത് ഭരണഘടനയിലൂടെ കോൺഗ്രസ് സൃഷ്ടിച്ച മതേതര മൂല്യങ്ങളെ; ഗാന്ധിയും നെഹ്റുവും ഉയർത്തിപ്പിടിച്ച മൂവർണ്ണക്കൊടി കൈയിലേന്തി സന്യസ്തരുടെ സംരക്ഷണത്തിനായി കോൺഗ്രസ് പോരാടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ
സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനയിലൂടെ കോൺഗ്രസ് സൃഷ്ടിച്ചെടുത്ത മതേതര രാജ്യം എന്ന സങ്കല്പത്തെയാണ് ബിജെപി തച്ചുടയ്ക്കാൻ ശ്രമിക്കുന്നതെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഈ ഫാസിസ്റ്റ് സമീപനത്തിനെതിരെ ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഉയർത്തിപ്പിടിച്ച മൂവർണ്ണക്കൊടി കയ്യിലേന്തി കോൺഗ്രസ് പോരാടുമെന്നും ഈ രാജ്യത്തും ഈ സംസ്ഥാനത്തും സന്യസ്ത സമൂഹത്തിന്റെ ഉൾപ്പെടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഛത്തീസ്ഗഡിൽ മിഷനറി സിസ്റ്റർമാരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി മെഴുകുതിരി തെളിച്ച് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലൂടെ മത ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കിയത് കോൺഗ്രസാണ്.
സാധാരണക്കാർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ' കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഭരണഘടനാവിരുദ്ധമാണ് എന്നതിനാൽ തന്നെ ബിജെപിയുടെ നീക്കങ്ങൾ രാജ്യത്തിൻറെ ഭരണഘടനക്കെതിരാണെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്ത ബി ജെ പി സർക്കാരിൻ്റെ നടപടി ലജ്ജാകരമാണ് എന്നും മതേതര ഭാരതത്തിന് ഏറ്റവും നല്ല സംഭാവനങ്ങൾ നൽകിയിട്ടുള്ള മിഷനറി സഹോദരിമാരെ ചവിട്ടിമെതിക്കാൻ സംഘപരിവാരിനെ കോൺഗ്രസ് അനുവദിക്കുകയില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ടോമി കല്ലാനി, തോമസ് കല്ലാടൻ, പ്രൊഫ.സതീശ് ചൊള്ളാനി ,സാബു എബ്രഹാം, സന്തോഷ് മണർകാട്ട്, ബിജോയി എബ്രഹാം, പ്രിൻസ് വി സി, ഷോജി ഗോപി,ബിബിൻ രാജ്, ആനി ബിജോയി, തോമസുകുട്ടി നെച്ചിക്കാട്ട്,രാഹുൽ പി.എൻ.ആർ, ജയിംസ് ചാക്കോ . ജോസഫ് പുളിക്കൻ, പയസ് മാണി,,ടോണി തൈപ്പറമ്പിൽ, ബിനു അറയ്ക്കൽ, ദേവസ്യ കെ.ജെ,ലിസിക്കുട്ടി മാത്യു ,മായ രാഹുൽ രുഗ്മിണിയമ്മ, ആര്യ സബിൻ ഷിജി ഇലവുംമൂട്ടിൽ, രാജു കൊക്കോപ്പുഴജോസ് പനയ്ക്കച്ചാലി, പ്രദീപ് പ്ലാച്ചേരി, അനിൽ മാധവപ്പള്ളി,നവീൻ സഖറിയാസ്,മനോജ് വള്ളിച്ചിറ, കിരൺ അരീക്കൽ,റെജി തലക്കുളം,പ്രദീപ് ചീരാംകുഴി ,തോമസ് പാലക്കുഴ,മാത്യു കണ്ടത്തിപ്പറമ്പിൽ, ജിഷ്ണുനായർ,അബ്ദുൾ കരീം,സുകു വാഴമറ്റം, ജിനിൽ തേക്കിലക്കാട്ട് ,
ലീലാമ്മ ഇലവും കുന്നേൽ, അഡ്വ.അലക്സാണ്ടർ, പി വി രാമൻ, സണ്ണി പുത്തേട്ട്, ടോം തെങ്ങു തോട്ടം ,ജോയി മഠംതുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.