തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ച് കെ സുരേന്ദ്രൻ

തൃശ്ശൂർ : തൃശൂരിൽ അഭിമാന പോരാട്ടത്തിന് ഒരുങ്ങി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചു. ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രൻ പങ്കെടുത്തില്ലെങ്കിലും തൃശൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു.

ഇന്നലെ തൃശൂരിൽ മത്സരിക്കാൻ ബിജെപി വിട്ട സന്ദീപ് വാര്യർ കെ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. മണലൂരിൽ കെ കെ അനീഷ് കുമാറും , പുതുക്കാട് മത്സരിക്കാൻ ‘ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഓഫീസിന് നേരെ കരിയോയിൽ ഒഴിച്ച സംഭവത്തിൽ സമരത്തിൽ സുരേന്ദ്രൻ പങ്കെടുത്തതും തൃശൂരിൽ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗം.

തൃശൂരില്‍ കളളവോട്ട് ചേര്‍ത്തതിനെ ന്യായീകരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സന്ദീപ് വാര്യര്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ചത്.

ചങ്കൂറ്റമുണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നും സുരേന്ദ്രനെ കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വോട്ട് കൊളളയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചത്.

‘എന്തിനാണ് സുരേന്ദ്രാ വേറെ ആളുകളുടെ പേര് പറയുന്നത്? സുരേന്ദ്രനെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ആണത്തമുണ്ടെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ വന്ന് മത്സരിക്ക്. കോണ്‍ഗ്രസ് നിങ്ങളെ പരാജയപ്പെടുത്തും. യുഡിഎഫ് നിങ്ങളെ പരാജയപ്പെടുത്തും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !