തിരുവനന്തപുരം: മാതൃകാ സേവനം കാഴ്ചവെച്ച വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും നല്കി വരുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ഇക്കൊല്ലം 26 പേര് അര്‍ഹരായി.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുബൈര്‍ എന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആനന്ദന് കെ.വി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റൗഷാദ് കെ. ജെ, പ്രവീണ്‍ പി. യു, സാബു ജെ. ബി, ആനന്ദന് പി. വി, ജിജില്‍ കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജീഷ് കുമാര്‍ ജി, അഭിലാഷ് പി. ആര്, അഹല്യാ രാജ്, ജസ്റ്റിന് ജോണ്‍, അജു റ്റി. ദിലീപ് കുമാര്‍ എം. നജീവ് പി. എം, രാജീവ് കെ. ആര്, ഗ്രീഷ്മ എം, ബിജു പി, സുരേഷ് ബാബു സി, പ്രദീപ് കുമാര്‍ എന്‍.പി, സിറിള്‍ സെബാസ്റ്റ്യന്‍, സിനി ടി. എം, സന്ദീപ് കെ.ഒ, ഫോറസ്റ്റ് ഡ്രൈവറായ ജിതേഷ് പി, ഫോറസ്റ്റ് വാച്ചര്‍മാരായ ഷാജി കെ. ബി, ഒ.കെ. രാജേന്ദ്രന്, കാളിദാസ് എസ്. എന്നിവരാണ് 2025-ലെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായത്.
വനം - വന്യജീവി സംരക്ഷണത്തിലും, വനം കയ്യേറ്റം തടയുന്നതിലും ഒഴിപ്പിക്കുന്നതിലും, വനം കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും, കാട്ടുതീ തടയുന്നതിലും നിയന്ത്രി ക്കുന്നതിലും, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിലും തടയുന്നതിലും, പങ്കാളിത്ത വനപരിപാലനത്തിലും, വനാശ്രിതരായ പട്ടികവര്‍ഗവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളിലുമടക്കം വിവിധ മേഖലകളില്‍ നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനം പരിഗണിച്ചാണ് കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ ഓരോ വര്‍ഷവും സമ്മാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.