തിരുവനന്തപുരം: ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം. വൃദ്ധയുടെ സ്വര്‍ണമാലയും മോതിരവും കവര്‍ന്ന പ്രതിയെ പോലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെയാണ് രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീടിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ ജോലിചെയ്യുന്നയാളാണ് മധു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഉഷാകുമാരി എന്ന വൃദ്ധ തനിച്ച് കഴിയുന്ന വീട്ടിലാണ് പ്രതി മോഷ്ടിക്കാന്‍ കയറിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉഷാകുമാരി ഈ വീട്ടിലാണ് താമസം. വീടിന് പിന്നിലൂടെയുള്ള പടിക്കെട്ട് വഴിയാണ് പ്രതി ഉള്ളില്‍ പ്രവേശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
വീടിനുള്ളില്‍ കടന്ന മധു, തുണി ഉപയോഗിച്ച് ഉഷയെ മുറിയിലെ കട്ടിലില്‍ കെട്ടിയിടുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും ചെയ്തു. ശേഷമാണ് വൃദ്ധയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും വിരലില്‍ കിടന്ന മോതിരവും മോഷ്ടിച്ചത്.
പച്ച ഷര്‍ട്ടിട്ട്, തലയില്‍ ഹെല്‍മറ്റ് വെച്ച ഒരാളാണ് തന്നെ ഉപദ്രവിച്ചത് എന്നാണ് പോലീസിന് ഉഷാകുമാരി നല്കിയ വിവരം. ഇതിനോടൊപ്പം സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. രാത്രി ഒമ്പതുമണിയോടെ തന്നെ മെഡിക്കല്‍ കോളേജ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം, മോഷ്ടിച്ച് സ്വര്‍ണംവിറ്റ് ലഭിച്ച ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ ഒരിടത്ത് ഒളിപ്പിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മധു കുറ്റം സമ്മതിക്കുകയായിരുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.