കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോൺ എറിഞ്ഞു കൊടുക്കാൻ ശ്രമം ; ഒരാൾ പിടിയിൽ

കണ്ണൂർ : സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോൺ എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ.


പനങ്കാവ് സ്വദേശി കെ.അക്ഷയ് ആണ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ചത്. ശ്രദ്ധയിൽപ്പെട്ട വാർഡൻമാർ ഇയാളെ പിടികൂടുകയായിരുന്നു. ​ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.

മൊബൈൽ ഫോണിനൊപ്പം ബീഡിയും പുകയില ഉൽപന്നങ്ങളും എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചു. അക്ഷയ്​ക്കൊപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവർ വാർഡൻമാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയും ജയിലിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ജയിൽ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി പരിശോധന നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണു മൊബൈൽ പിടിച്ചത്.

രണ്ടാഴ്ച മുൻപും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്നു ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !