പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ; മരം കയറിയും മതില്‍ ചാടിക്കടന്നും ഒരാള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചു

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ; മരം കയറിയും മതില്‍ ചാടിക്കടന്നും ഒരാള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ഒരാള്‍ മരം കയറിയും മതില്‍ ചാടിക്കടന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്.

റെയില്‍ ഭവന്റെ ഭാഗത്ത് നിന്ന് മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം. പിടിയിലായ ആളെ ചോദ്യം ചെയ്ത് വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. അന്ന് 20 വയസ്സിനോടടുത്ത് പ്രായമുള്ള ഒരാള്‍ പാര്‍ലമെന്റിന്റെ മതില്‍ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു.

സംഭവത്തിന്റേതെന്ന് കരുതുന്ന ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഷോര്‍ട്‌സും ടീ-ഷര്‍ട്ടും ധരിച്ച പ്രതിയെ സായുധരായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരിക്കുന്നത് ഇതില്‍ കാണാമായിരുന്നു. പരിശോധനയില്‍ ഇയാളില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !