ചാലിശ്ശേരി GHSS ൽ സ്കൂൾ വികസനസമിതി രൂപീകരിച്ചു

ചാലിശ്ശേരി:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ നിലവാരവും അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള  പ്രവർത്തനങ്ങൾക്കായി വികസന സമിതിയോഗം ചേർന്നു.

പാലക്കാട് ജില്ലയിൽ കലാകായിക രംഗത്തും , അക്കാദമിക് രംഗത്തും മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.1957-ൽ കേരളത്തിൻ്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി തിരികൊളുത്തിയ സ്ഥാപനം 2027 ൽ 70 വർഷത്തേക്ക് പ്രവേശിക്കുകയാണ്.ചാലിശ്ശേരി ഗ്രാമത്തിൽ  വിദ്യാഭ്യാസം പ്രചരിപ്പിച്ച് തലമുറകൾക്ക് ഭാവിയിലേക്ക് വളരാനുള്ള വഴിയൊരുക്കിയ ഈ സ്ഥാപനത്തിൻ്റ രജത ജൂബിലിയും സുവർണ്ണ ജൂബിലിയും ആഘോഷമായി സംഘടിപ്പിച്ചിരുന്നു.

2007-ൽ നാടിൻ്റെ വികസനം വിദ്യാലയത്തിൻ്റെ വികാസത്തിലൂടെ എന്ന ലക്ഷ്യവുമായി വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾ  സ്കൂളിന് ഓഡിറ്റോറിയം ,  സ്റ്റേജ് , സ്കൂൾ മൈതാനം നവീകരണം എന്നിവ പൂർത്തിയാക്കിയത് പുതിയ ഉത്സാഹവും അഭിമാനവും ആയിരുന്നു. 2018 ലും വികസന സമിതിയുടെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങൾ സ്കൂളിന് ഏർപ്പെടുത്താൻ കഴിഞ്ഞിരുന്നു.

ഇത്തരത്തിൽ 70 ആം വാർഷീകത്തിന്റെ ഭാഗമായി രണ്ട് വർഷത്തെ പദ്ധതി തയ്യാറാക്കി വിവിധ പരിപാടികൾ നടത്തുവാനുള്ള വലിയ ശ്രമത്തിന് ഗ്രാമം ഒന്നടങ്കം ഒന്നിക്കുകയാണ്.സ്കൂൾ വികസന സമിതി ചെയർമാനായി വി.കെ. സുബ്രഹ്മണ്യൻ , കൺവീനർ എം.എം അഹമ്മദുണ്ണി എന്നിവരേയും രക്ഷാധികാരികളായി സി.വി. ബാലചന്ദ്രൻ , ടി.പി. കുഞ്ഞുണ്ണി , പി.ആർ. കുഞ്ഞുണ്ണി ,  ടി.എം കുഞ്ഞുകുട്ടൻ , ഡോ എം.ബി. മുഹമ്മദ് , ഉമ്മർ മൗലവി , ബാബു നാസർ , കെ.സി. കുഞ്ഞൻ , ബാലൻ മാസ്റ്റർ  എന്നിവരെ രക്ഷാധികാരികളായും തെരെഞ്ഞടുത്തു.

പി.ടി എ പ്രസിഡൻ്റ പി.വി. രജീഷ് കുമാർ യോഗത്തിന് അധ്യക്ഷനായി.പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ, ടി.എം. കുഞ്ഞുകുട്ടൻ , സി.വി. ബാലചന്ദ്രൻ , ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ,  വി.കെ. സുബ്രഹമണ്യൻ,  ബാലൻ മാസ്റ്റർ  , ഷഹല മജീദ് , മുൻ പ്രിൻസിപ്പാൾ ഗീതാ ജോസഫ് , ഉമ്മർ മൗലവി , റിട്ട: അധ്യാപിക സുമ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനധ്യാപിക പി.ചിത്ര സ്വാഗതവും ,  സ്കൂൾ പി ടി എ വൈസ് പ്രസിഡൻ്റ്  ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !