ജപ്പാൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന് സന്ദര്‍ശനം തുടരുന്നു. മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയും സെന്‍ഡായി നഗരത്തിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുകയാണ്.
ജപ്പാനിലെ അതിവേഗ ട്രെയിനിലാണ് ഇരുവരും സെന്‍ഡായ് നഗരത്തിലേക്ക് സഞ്ചരിക്കുന്നത്. സെന്ഡയില് എത്തുന്ന മോദി പ്രധാനപ്പെട്ട സെമികണ്ടക്ടര്‍ പ്ലാന്റ്, ബുള്ളറ്റ്-ട്രെയിന്‍ കോച്ച് നിര്‍മ്മാണ സൈറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യാവസായിക സൗകര്യങ്ങള്‍ സന്ദര്‍ശിക്കും.
ഇന്നലെ നടന്ന 15മത് ഇന്തോ ജപ്പാന് ഉച്ചകോടിയില്‍ അഞ്ച് പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സുരക്ഷ ധാരണയില്‍ എത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ നാഷണല്‍ ഗവര്‍ണേഴ്സ് അസോസിയേഷന് അംഗങ്ങളുമായി സംവദിച്ചു.
ടോക്കിയോയിലെ 16 പ്രിഫെക്ചറുകളുടെ ഗവര്‍ണര്‍മാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സാങ്കേതികവിദ്യ, നവീകരണം, നിക്ഷേപം, നൈപ്പുണ്യം, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
സെമികണ്ടക്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം എന്നി മേഖലകളില്‍ ആണ് സഹകരണം. ഇതിന്റെ ഭാഗമായി ജപ്പാന് ഇന്ത്യയില്‍ 10 മില്യണ്‍ യെന്‍ നിക്ഷേപം നടത്തും. പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണവും നവീകരണവും ശക്തിപ്പെടുത്താനും തീരുമാനിച്ചു. അടുത്ത തലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം എന്ന പേരില്‍ സംയുക്ത പ്രസ്താവനയും ഇരുവരും ചേര്‍ന്ന് ഇറക്കിയിരുന്നു. ഇന്ന് വൈകിട്ട് ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ചൈനയിലേക്ക് പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.