മഞ്ചേരി: കേരളത്തിലെ എല്ലാ ആശ്രമപരമ്പരകളിലേയും സന്ന്യാസിമാരുടെ സംയുക്ത നേത്യത്വത്തിൽ കാലികമായ സാമൂഹ്യവിപത്തുകൾക്കെതിരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 14 ദിവസങ്ങളിലായി നടത്തുന്ന ധർമ്മ സന്ദേശ യാത്രയെ ഒക്ടോബർ 11 ന് രാവിലെ 7.30ന് രാമനാട്ടുകര ഇടിമുഴിക്കൽ വച്ച് മലപ്പുറം ജില്ലയിലേക്ക് സ്വീകരിക്കും.
തുടർന്ന് രാവിലെ 10ന് നേതൃ സമ്മേളനവും, ഉച്ചക്ക് 3 ന് മഹാ സംഗമ സമ്മേളനവും താനൂർ ശോഭ പറമ്പിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി മഞ്ചേരിയിലും താനൂരും മേഖലാ യോഗങ്ങൾ നടന്നു.
നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ഭക്തജനങ്ങളും സന്യാസി ശ്രേഷ്ഠരും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ഹൈന്ദവ സംഘടനാ പ്രവർത്തകരും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുമടങ്ങുന്നവരുടെ മേഖലാ പ്രവർത്തക യോഗം മഞ്ചേരി നറുകര അമൃതാനന്ദമയീ മഠത്തിൽ നടന്നു.
സംഘാടക സമിതി ജില്ലാ രക്ഷാധികാരിയും പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയുമായ സ്വാമി ആത്മസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ കൺവീനറും ശ്രീരാമാനന്ദാശ്രമം മഠാധിപതിയുമായ ഡോ. ധർമ്മാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറിയും പോരൂർ ആഞ്ജനേയാശ്രമം മഠാധിപതിയുമായ സ്വാമി രാമാനന്ദനാഥ ചൈതന്യ, മഞ്ചേരി ചിന്മയാ വിദ്യാലയ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി, മഞ്ചേരി അമൃതാനന്ദമയീ മഠാധിപതി സ്വാമിനി മാതാ വരദാമൃത പ്രാണ എന്നിവർ സംസാരിച്ചു. പി.വി.മുരളീധരൻ സ്വാഗതവും രാമചന്ദ്രൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകൾ ഉൾപ്പെടുന്ന മേഖലാ പ്രവർത്തക യോഗം താനൂർ മാതാ അമ്യതാനന്ദമയി മഠത്തിലെ ഹാളിൽ നടന്നു. സ്വാമിനി മാതാ അതുല്യാമൃത പ്രാണാ അധ്യക്ഷത വഹിച്ചു. ഡോ. ധർമ്മാനന്ദസ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.