വാഷിങ്ടൻ; യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ്–പുട്ടിൻ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ട്രംപ്–പുട്ടിൻ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല.
തുടർചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താൽക്കാലിക വെടിനിർത്തൽ കരാറിനേക്കാൾ നേരിട്ട് സമാധാന കരാർ ഒപ്പിടുന്നതാണ് നല്ലതെന്ന് ചർച്ചകൾക്കുശേഷം ട്രംപ് പ്രതികരിച്ചു. കരാറുകൾ സാധ്യമായില്ലെങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി വീണ്ടും ചർച്ചകൾ നടത്തുമെന്ന സൂചനകളും ട്രംപ് നൽകി. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ട്രംപ് ചർച്ച നടത്തി.അലാസ്കയിലേത് മികച്ചതും വളരെ വിജയകരവുമായ ദിവസമായിരുന്നെന്ന് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയും, യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായും നാറ്റോയുടെ സെക്രട്ടറി ജനറൽ ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ നേതാക്കളുമായും നടത്തിയ ഫോൺ സംഭാഷണവും വളരെ മികച്ചതായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറല്ല. നേരിട്ട് ഒരു സമാധാന കരാറാണ്.
വെടിനിർത്തൽ കരാറുകൾ പലപ്പോഴും നിലനിൽക്കാറില്ലെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ, യുഎസ്, റഷ്യ എന്നീ രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്ചയ്ക്കുള്ള പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നതായി സെലൻസ്കി പറഞ്ഞു. പ്രധാന വിഷയങ്ങൾ നേതാക്കളുടെ തലത്തിൽ ചർച്ച ചെയപ്പെടുമെന്നും സെലൻസ്കി വ്യക്തമാക്കി. ആറു വർഷത്തിനുശേഷമാണ് ട്രംപും പുട്ടിനും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ന് സമാധാന പ്രതീക്ഷകൾ നൽകുന്നതാണ് ഇതുവരെയുള്ള ചർച്ചകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.