എടപ്പാൾ : ജനറൽ ഇൻഷുറൻസ് ഏജൻസ് ഓർഗനൈസേഷൻ എട്ടാമത് മലപ്പുറം ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 9 മണിക്ക് പൊന്നാനി ചമ്രവട്ടം പാലക്കൽ കൺവെൻഷൻ സെൻററിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോസഫ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന സെക്രട്ടറി സോമൻ ഇ പി, അഖിലേന്ത്യ നേതാവ് എസ് ശങ്കർ, കൂടാതെ കൃഷ്ണകുമാർ, നീലകണ്ഠൻ പറമ്പൻ, നാസർ കോട്ടപ്പുറം എന്നിവരും കൂടാതെ മറ്റ് പ്രമുഖ നേതാക്കൾ പങ്കെടുക്കും.
സംസ്ഥാനത്തെ ജനറൽ ഇൻഷുറൻസ് ഏജൻറ് മാർക്ക് മാത്രമായി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് ജി ഐ എ ഓ. ഏജൻസിന് മാത്രമായി ഉള്ള ആരോഗ്യമൈത്രി ഹെൽത്ത് ഇൻഷുറൻസിനെ പറ്റി ഉള്ള ക്ലാസും ക്ഷേമനിധി മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ പറ്റിയുള്ള ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.