വാഷിങ്ടൻ : യുഎസിൽ താമസക്കാരായ വിദേശപൗരന്മാർ നിയമലംഘനങ്ങളിലേർപ്പെട്ടാൽ നാടുകടത്തല്‍ നടപടിയിലേക്ക് നീങ്ങാൻ ട്രംപ് ഭരണകൂടം.
യുഎസ് വീസയുള്ള അഞ്ചരക്കോടി പേരുടെ രേഖകൾ പുനഃപരിശോധിച്ച്, കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നാടുകടത്താനാണ് നീക്കം. വാർത്താ ഏജൻസിയായ അസ്സോസിയേറ്റഡ് പ്രസ്സിന്റെ ചോദ്യത്തിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് വീസ കൈവശമുള്ള എല്ലാവരെയും നിരന്തര പരിശോധനയ്ക്ക് വിധേയരാക്കും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ വീസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.
വീസ കാലാവധി കഴിഞ്ഞുള്ള താമസം, കുറ്റകൃത്യങ്ങളിലേർപ്പെടൽ, പൊതുസുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന നടപടികളിലേർപ്പെടൽ, തീവ്രവാദപ്രവർത്തനങ്ങളുടെ ഭാഗമാകൽ, തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകൽ തുടങ്ങിയ നിയമലംഘനങ്ങളിൽ ജനങ്ങൾ ഏർപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള കുറ്റങ്ങളിൽ പെടുന്നവരെയാണ് നാടുകടത്തുക.
ഡോണൾഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റതു മുതൽ രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. ഇതിന് അനുബന്ധമായാണ് യുഎസ് വീസ കൈവശം വെക്കുന്നവരെ നിരന്തരം പരിശോധനകൾക്ക് വിധേയരാക്കാനുള്ള തീരുമാനം. നിയമലംഘനങ്ങളുടെയും കാലാവധി കഴിഞ്ഞുള്ള താമസത്തിന്റെയും പേരിൽ 6000 വിദ്യാർഥി വീസകൾ ട്രംപ് ഭരണകൂടം ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.