പാലാ : പാലാ-തൊടുപുഴ ഹൈവേയിൽ അപകടങ്ങളേറുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാതയിൽ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ എത്തിയ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 യുവതികൾ മരിച്ചതാണ് അപകട പരമ്പരയിൽ അവസാനത്തേത്.
അപകടത്തിൽപെട്ട സ്കൂട്ടറുകളിൽ ഒന്നിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്കു പോകുകയായിരുന്ന കുട്ടിക്ക് ഗുരുതര പരുക്കേറ്റു. 2018ൽ പൂർത്തിയായ ഹൈവേയിൽ പാലാ മുതൽ നെല്ലാപ്പാറ വരെ 7 വർഷത്തിനുള്ളിൽ 300ൽ ഏറെ അപകടങ്ങളാണ് ഉണ്ടായത്. 50ൽ ഏറെ പേർ മരിക്കുകയും ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റു.
കേസെടുക്കാത്ത ഒട്ടേറെ അപകടങ്ങളുമുണ്ട്. നെല്ലാപ്പാറ, പിഴക് പാലം, പിഴക്, മാനത്തൂർ, കുറിഞ്ഞി, ഐങ്കൊമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളിലേറെയും ഉണ്ടായിട്ടുള്ളത്.ഹൈവേയിൽ പ്രവിത്താനത്തും മാനത്തൂരിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല.
മുണ്ടാങ്കലിൽ 2 വർഷം മുൻപ് എഐ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.28 കിലോമീറ്റർ വരുന്ന പാലാ-തൊടുപുഴ ഹൈവേയിൽ നെല്ലാപ്പാറയ്ക്കും ഐങ്കൊമ്പിനുമിടയിലെ 8 കിലോമീറ്ററിനുള്ളിലാണ് അപകടങ്ങളിൽ ഏറെയും ഉണ്ടായിട്ടുള്ളത്.നെല്ലാപ്പാറയിൽനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് വേഗം വർധിക്കുന്നതോടെ അപകടങ്ങൾ കൂടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.