പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ; ഉരുൾ പൊട്ടിയതാണോയെന്നും സംശയം

പാലക്കാട്: വാണിയംകുളം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇളങ്കുളത്ത് ഭയാനകമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ വീടുകളിൽ നിന്നും ആളുകൾ ഇറങ്ങി ഓടി.

ഏഴ് വീടുകളാണ് പ്രദേശത്തുള്ളത്. വീടുകളുടെ മുറ്റത്ത്‌ മണ്ണും കല്ലുകളും നിറഞ്ഞിട്ടുണ്ട്. മൂന്ന് വീടുകളുടെ മതിൽ ഇടിഞ്ഞ് താഴ്ന്നു. ഉരുൾ പൊട്ടിയതാണോയെന്നും സംശയമുണ്ട്.പെട്ടെന്നൊരു ശബ്ദമുണ്ടാകുകയും മലവെള്ളപാച്ചിലുണ്ടാകുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വീടുകളുള്ള സ്ഥലത്തിന്റെ മുകൾ ഭാ​ഗത്ത് ഒരു എസ്റ്റേറ്റാണ് ഉള്ളത്. എസ്റ്റേറ്റിലെവിടെയെങ്കിലും ഉരുൾ പൊട്ടിയതാണെയെന്നാണ് സംശയം ഉയരുന്നത്. റവന്യു അധികൃതരെ വിവരം അറിയിക്കുകയും അധികൃതർ എത്തി പരിശോധന നടത്തുന്നുണ്ടെന്നുമാണ് വിവരം. നിലവിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആളുകൾ ആശങ്കയിലാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !