പട്ന : ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തിലും മലയാളം കന്യാസ്ത്രീകളുടെ അറസ്റ്റിലും ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ടു മണി വരെ നിർത്തിവച്ചു. ബിഹാറിൽ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിട്ടുണ്ട്. കേസ് പൂർണമായും റദ്ദാക്കണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. അതേസമയം, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായി ഷിബു സോറന്റെ നിര്യാണത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേയ്ക്കു പിരിഞ്ഞു.
ഇന്ത്യാ സംഖ്യം വിട്ട ആംആദ്മി പാര്‍ട്ടി പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യാ സംഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും നിലവിൽ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഈ മാസം 7നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഉപരാഷ്ട്പതി തിരഞ്ഞെടുപ്പ് അടക്കം ചർച്ചയാകുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.