കോട്ടൂർ : ആഗസ്റ്റ് 12 ലോക ഗജ ദിനമാണ്. ഗജദിനത്തിൽ കോട്ടൂർ- കാപ്പുകാടിലുള്ള ആന പുനരുധിവാസ കേന്ദ്രത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചാണ് ശ്രദ്ധ നേടിയത്. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്, വൈൽഡ് ലൈഫ് ,ജയിൽ വകുപ്പ്, എന്നിവയിലെ ജീവനക്കാരും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ആന പാർക്ക് സന്ദർശിക്കാൻ എത്തിയ സിനിമാനടൻ ജോബിയും സഹപ്രവർത്തകരുടെയും വരവ് സഞ്ചാരികൾക്ക് കൗതുകമായി തീർന്നു. ഹരിപ്പാട് നിന്നും കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിയ42 വയസ്സ് പ്രായമുള്ള ഹരികൃഷ്ണൻ, കോന്നിയിൽ നിന്നും ഇവിടെ എത്തിച്ച 84 വയസ്സുള്ള സോമൻ, ഉൾപ്പെടെ 15 ഓളം ചെറുതും വലുതുമായ ആനകളാണ് ആന പാർക്കിൽ ഉള്ളത്.
പഴവർഗങ്ങളും ,മറ്റ് ആഹാരപദാർത്ഥങ്ങളും നൽകിയാണ്ഗജദിനം ഉത്സവമാക്കി മാറ്റിയത്. ആനപാർക്കിൻ്റെ പ്രവേശന കവാടത്തിൽ നിന്നും വനം വന്യജീവി വകുപ്പ്കളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഘോഷയാത്രയായി സമ്മേളനഹാളിലെത്തി. നെയ്യാർ റിസർവോയർ ഉൾപ്പെടുന്ന കോട്ടൂർ ആന പാർക്കിന് സമീപത്ത് ആനകളെ നിരനിരയായി നിർത്തിയാണ് അവർക്കുള്ള ആഹാരം നൽകിയത്.
ഉഴമലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് അന്ന എൽ .പി .സ്കൂൾ കള്ളിക്കാട്, വിഗ്യാൻകോളേജ് കാട്ടാക്കട, വട്ടപ്പാറ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും, അധ്യാപകരും ഗജദിനത്തിൽ ആന പാർക്ക് സന്ദർശിക്കാൻ എത്തി. 2011 മുതലാണ് ആനകളെ സംരക്ഷിക്കുക എന്ന നയത്തിന്റെ ഭാഗമായി ആഗസ്റ്റ് 12 ലോക ഗജ ദിനമായി അംഗീകരിച്ചത്. അന്നുമുതൽ എല്ലാവർഷവും കോട്ടൂർ ആന പുനരുധിവാസ കേന്ദ്രത്തിൽ ഗജ ദിനവും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഗജ ദിനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ അധ്യക്ഷനായി. ഡെപ്യൂട്ടി വാർഡൻ എബിപി റെയിഞ്ച് അനീഷ് ജി .ആർ. സ്വാഗതം ആശംസിച്ചു. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. എൻ. മോഹൻലാൽ ഐ. എഫ്. എസ്. ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് , രോഹിണി വി., സജീവ് എസ്. അരുൺകുമാർ, നിസാർ ശ്രി ദേവി, എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ്.വി. നായർ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.