ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കും വീണ്ടും ഭീഷണി ഉയർത്തി പാക്കിസ്ഥാൻ സൈനിക മേധാവി

ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കും വീണ്ടും ഭീഷണി ഉയർത്തി പാക്കിസ്ഥാൻ സൈനിക മേധാവി

വാഷിങ്ടൻ : ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വീണ്ടും ഭീഷണി ഉയർത്തി പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനിർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. ഇന്ത്യയിലെ സുപ്രധാന റിഫൈനറി ആക്രമിക്കുമെന്ന് ഒരു പാക്കിസ്ഥാൻ സൈനിക മേധാവി ഇതാദ്യമായാണ് ഭീഷണി മുഴക്കിയതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

യുഎസിലുള്ള പാക്കിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീർ ഇന്ത്യക്കെതിരെ പുതിയ ഭീഷണി മുഴക്കിയതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയുമായി ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനിടെ തന്റെ രാജ്യത്തിന് നിലനിൽപ്പിന് തന്നെ ഭീഷണി നേരിടേണ്ടി വന്നാൽ ഒരു ആണവായുധ ഉപയോഗിക്കാനും മടിക്കില്ലെന്ന് നേരത്തെ അസിം മുനിർ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം യുഎസിൽ വച്ച് അസിം മുനീർ നടത്തിയ ആണവ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നുമാണ് ഇന്ത്യ ഇതിനോടകം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ സൈന്യം ഭീകരവാദ ഗ്രൂപ്പുകളുമായി കൈകോർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !