പുലാമന്തോൾ: കോടതി ഉത്തരവിനെ തുടർന്ന് പുലാമന്തോൾ ബസ് സ്റ്റാൻഡിലേക്ക് സർവീസ് ആരംഭിച്ച സ്വകാര്യ ബസുകളും യാത്രക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സ്റ്റാൻഡിൽ കയറുന്ന ബസുകൾ ടൗണിലെ സ്റ്റോപ്പുകളിൽ നിർത്താത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ഇതോടെ വലഞ്ഞു. തുടർന്ന് വൈകുന്നേരം മൂന്നരയോടെ ടൗൺ സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ യാത്രക്കാർ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടുകളിലെ ബസുകൾ സർവീസ് നിർത്തിവച്ചു. ഇത് ഗതാഗതക്കുരുക്കിനും വാക്കുതർക്കങ്ങൾക്കും കാരണമായി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. അതേസമയം, പ്രതിസന്ധിയിലായ യാത്രക്കാരെയും വിദ്യാർഥികളെയും കെ.എസ്.ആർ.ടി.സി. ബസുകളിലും മറ്റു വാഹനങ്ങളിലുമായി നാട്ടുകാർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചു. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച രാവിലെ 10-ന് പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.