റഷ്യ: നിർണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ് റഷ്യ – യുക്രെയ്ൻ യുദ്ധം. ഓഗസ്റ്റ് എട്ടിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭയപ്പെടുത്താൻ ഇതു ഇസ്രയേലോ ഇറാനോ അല്ലെന്ന് തിരിച്ചടിച്ച് റഷ്യൻ സുരക്ഷാ കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ്.
കൂട്ടത്തിൽ മെദ്‌വദേവ് സമൂഹമാധ്യമത്തിൽ അമേരിക്കയ്ക്കെതിരെ ആണവാക്രമണ ഭീഷണി ഉയർത്തിയെന്ന് ആരോപിച്ച് രണ്ട് ആണവ മുങ്ങിക്കപ്പലുകളെ റഷ്യൻ തീരത്തേക്കു നിയോഗിച്ച് അമേരിക്ക ഒരുങ്ങിത്തന്നെയാണെന്ന് അറിയിക്കുകയും ചെയ്തു ട്രംപ്. നേരത്തേ അൻപതു ദിവസത്തിനകം വെടിനിർത്തൽ സാധ്യമാക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം തള്ളിയ റഷ്യ യുക്രെയ്നിനു നേർക്കുള്ള ആക്രമണം ഓരോ ദിവസവും ശക്തമാക്കിയിരുന്നു.
ഒപ്പം അഴിമതി നിരോധന ഏജൻസികളെ നിയന്ത്രിക്കാനുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നീക്കം യുക്രെയ്നിൽ വൻ ജനകീയ പ്രക്ഷോഭത്തിനും വഴിതുറന്നു. ജൂൺ ഒന്നിന് ഓപറേഷൻ സ്പൈഡർ വെബ് എന്ന പേരിൽ റഷ്യയുടെ അകത്തു കടന്നുകയറി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കു മറുപടിയായി സർവശക്തിയുമെടുത്ത് റഷ്യ തുടരുന്ന പ്രതികാര നടപടികൾ യുക്രെയ്നിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
യുദ്ധമുന്നണിയിൽ യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട നാലു പ്രവശ്യകളിൽ ഒന്നായ ലുഹാൻസ്കിന്റെ സമ്പൂർണ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. അവിടെ നിന്നു ഡെനിപ്രോ മേഖലയിലേക്കും റഷ്യൻ സേന മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ഒപ്പം സമ്മർ ഒഫൻസീവിന്റെ ഭാഗമായി മറ്റു മൂന്നു പ്രവിശ്യകളിലെ മുന്നണികളിലും മുൻപൊരിക്കലുമില്ലാത്ത വിധം കൃത്യമായ ധാരണയോടെ (കോഓർഡിനേഷൻ) റഷ്യൻ സേന മുന്നേറ്റവും തുടരുകയാണ്.
രണ്ടുവർഷത്തിലേറെയായി മരവിച്ചു കിടന്നിരുന്ന സപൊറീഷ്യയിലെ യുദ്ധമുന്നണിയും സജീവമാക്കിയ റഷ്യ, യുക്രെയ്ൻ പ്രതിരോധം മറികടന്ന് മെലിറ്റോപോൾ ലക്ഷ്യമിട്ടുള്ള മുന്നേറ്റവും തുടങ്ങിക്കഴിഞ്ഞു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? യുക്രെയ്നിന്റെ പ്രതിരോധം തകർത്ത് റഷ്യൻ സേന വൻ മുന്നേറ്റം തുടരുന്നതെങ്ങനെയാണ്? റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് വെടിനിർത്തൽ സാധ്യമാകുമോ?




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.