കണ്ണൂർ; പേവിഷ പ്രതിരോധ വാക്‌സീന്‍ ലോബി കേരളത്തിലും സജീവമാണെന്നും എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ബിജു പ്രഭാകര്‍.
സുപ്രീംകോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകര്‍ വാദിച്ച്, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്ന രീതിയിലാണ് എബിസി നിയമമെന്നും സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായയുടെ കടി കൊള്ളുന്ന ജനങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ തുഷാര്‍ മേത്ത മാത്രമേ ഉള്ളൂ. മറ്റൊരു അഭിഭാഷകനെയും സര്‍ക്കാരുകള്‍ വച്ചിട്ടില്ല.കോടിക്കണക്കിനു രൂപ വാക്‌സീന്‍ ലോബിയുടെ കൈയില്‍നിന്നു വാങ്ങിയിട്ടാണ് കേരളത്തിലെ പലരും പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നം അനുഭവിക്കുന്ന ഭൂരിപക്ഷത്തിനെതിരെ കുറച്ചുപേര്‍ വക്കീലന്മാരെ കൊണ്ടുവന്ന് എബിസി നിയമമാണ് ഇതു പരിഹാരമെന്ന് വാദിപ്പിക്കുകയാണ്. എന്നാല്‍ അത് തെറ്റാണ്. എബിസി നിയമം മൃഗങ്ങളുടെ ജനനനിയന്ത്രണത്തിലുള്ളതാണ്. അതുപയോഗിച്ചു തെരുവുനായ ശല്യം മാറ്റാന്‍ കഴിയില്ല. വന്ധ്യംകരണവും പരിഹാരമാര്‍ഗമല്ല. പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സീന്‍ ലോബിയുടെ ആവശ്യമാണ്.
2400 കോടിയോളം രൂപയുടെ വാക്‌സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നുണ്ട്’’ – അദ്ദേഹം പറഞ്ഞു.നായകളെ ഷെല്‍ട്ടറിലേക്കു മാറ്റുന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ‘‘അവമാര്‍ക്ക് വലിയ വക്കീലന്മാരെ കൊണ്ടുവരാം. പാവപ്പെട്ടവന്റെ മുഖം കടിച്ചു കറിയാന്‍ അത് ഒരു പ്രശ്‌നവുമില്ല. ഇവിടെ ഒരുത്തനും ഒരു വിഷമവുമില്ല. കാറില്‍ നടക്കുന്ന വലിയവന്മാരെ പട്ടി കടിക്കത്തില്ല. ഇവിടുന്ന് എല്ലാവരും തെരഞ്ഞെടുത്ത് കേന്ദ്രത്തില്‍ വിട്ടിട്ടുണ്ടല്ലോ. ഏതെങ്കിലും ഒരു എംപി പോയി പാര്‍ലമെന്റില്‍ ഇത് ഉന്നയിച്ചിട്ടുണ്ടോ’’ – അദ്ദേഹം ചോദിച്ചു.
അതിനിടെ കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമായി. 14 പേർക്കാണ് ഇന്ന് കടിയേറ്റത്. കാൽടെക്സ് പരിസരത്ത് മാത്രം 5 പേർക്ക് കടിയേറ്റു. എടിഎമ്മിൽ നിന്ന് പണമെടുക്കാൻ നിന്നയാളെയും നായ കടിച്ചു. സബ് ജയിൽ പരിസരത്തും തെരുവുനായ ആക്രമണമുണ്ടായി. ഒരു നായ തന്നെയാണ് എല്ലായിടത്തും ഓടിനടന്ന് ആളുകളെ കടിച്ചതെന്നാണ് വിവരം. ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെയാണ് ആക്രമണം തുടങ്ങിയത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.ജൂണിൽ ഒറ്റ ദിവസം എഴുപതിലധികം പേരെയാണ് നഗരത്തിൽ തെരുവുനായ കടിച്ചത്.
തുടർന്നുള്ള ദിവസങ്ങളിലും തെരുവുനായ ആക്രമണമുണ്ടായി. ഇതെത്തുടർന്ന് തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനു ഷെൽറ്റർ ഹോമുകൾ തുടങ്ങുന്നതിനു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കി നായ്ക്കളെ പിടികൂടി മാറ്റാനായിരുന്നു തീരുമാനമെങ്കിലും ഇതുവരെ ഒന്നും നടപ്പായില്ല.
നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പകൽ സമയത്തുപോലും കുട്ടികളെ ഒറ്റയ്ക്ക് വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്. തെരുവുനായ ശല്യം രൂക്ഷമാകുമ്പോൾ കോർപറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴി ചാരി ഉത്തരവാദിത്തത്തിൽ നിന്ന് മാറുകയാണ് പതിവ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.