കൽപ്പറ്റ: പോലീസ് സ്റ്റേഷനിൽ യുവാവിന്റെ മരണത്തിൽ ഹൈക്കോടതി അഭിഭാഷകന്റെ പരാതി സിബിഐയുടെ അന്വേഷണ പരിധിയിലെന്ന് ആഭ്യന്തര വകുപ്പ്.
വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഗോകുൽ എന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂൺ ആറാം തീയതിയാണ് കേസന്വേഷണം സംസ്ഥാന സർക്കാർ സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറിയിട്ടുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലെ എല്ലാ വിഷയങ്ങളും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ മറുപടി കത്തിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശൂചി മുറിയിൽ പതിനെട്ട് വയസുകാരനായ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ ഒരു അസി. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.