സോഷ്യൽമീഡിയ പൊതുശല്യം രേവന്ത് ബാബു അറസ്റ്റിൽ..!

പാലിയേക്കര: ടോൾപ്ലാസയ്ക്കു സമീപം ഹൈവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ.

വരന്തരപ്പിള്ളി സ്വദേശി കരിയാട്ടുപറമ്പിൽ രേവത് ബാബു(28)വിനെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12-നാണ് സംഭവം.ടോൾപ്ലാസയിൽ എത്തിയ രേവത് ടോൾബൂത്ത് വഴി വാഹനങ്ങൾ കടത്തിവിടുകയും സമീപത്തുനിർത്തിയിട്ട വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസ് രേവതിനെ തടയാൻ ശ്രമിക്കുന്നതിനിടെ വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയായിരുന്നു. പോലീസുകാരന്റെ നെറ്റിയിൽ പരിക്കേറ്റു.

ഇയാൾ ഊരിയെടുത്ത വാഹനത്തിന്റെ താക്കോൽ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിട്ടും താക്കോൽ കൊടുക്കാതെ പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. പുതുക്കാട് എസ്ഐ വൈഷ്ണവ്, എഎസ്ഐ ജിജോ, ഹൈവേ പോലീസ് എസ്ഐ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായ രേവത് ബാബു ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും അക്രമാസക്തനായി.

ജനശ്രദ്ധയാകർഷിക്കാൻ പൊതുപ്രശ്നങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !